കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈറ്റ് പ്രൊവിന്‍സ് 2020-2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂം വെര്‍ച്ച്വല്‍ മീറ്റിംഗ് വഴി ഡബ്ലിയു.എം.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സി.യു.മത്തായി, മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ചാറല്‍സ് പോള്‍, റീജിയണല്‍ നോമിനേഷന്‍/ ഇലക്ഷന്‍ കമ്മിഷണര്‍ ജോര്‍ജ് കാളിയേടന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
അഡ്വക്കറ്റ് തോമസ് പണിക്കര്‍ (പ്രസിഡന്റ്), ബി. സ്. പിള്ള (ചെയര്‍മാന്‍ ), അഡ്വക്കറ്റ് രാജേഷ് സാഗര്‍ ( വൈസ് ചെയര്‍മാന്‍), കിഷോര്‍ സെബാസ്റ്റ്യന്‍, സന്ദീപ് മേനോന്‍ (വൈസ്‌പ്രെസിഡന്റുമാര്‍), അബ്ദുല്‍ അസീസ് മാട്ടുവയില്‍ (ജനറല്‍ സെക്രട്ടറി ), ജെറല്‍ ജോസ് (ട്രെഷറര്‍), സിബി തോമസ് ( മീഡിയ കണ്‍വീനര്‍ ),ജോസി കിഷോര്‍ ( ലേഡീസ് വിങ് കണ്‍വീനര്‍ ), ജോര്‍ജ് ജോസഫ്, കിച്ചു കെ. അരവിന്ദ് (സെക്രട്ടറിമാര്‍ ), ഷിബിന്‍ ജോസ് ( ജോയിന്റ് ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.